പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എ വൈകിയതിനെ തുടര്‍ന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയായ യൂസുഫ് ചോപന് ജാമ്യം ലഭിച്ചത്.
ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.





































