ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു.
കോഴിക്കോട് സ്വദേശി ആരിഫാണ് തന്റെ മകൻ ഇമ്രാന് വേണ്ടി 16 മുതൽ 18 കോടി രൂപ വരെ വിലയുള്ള ‘ഒനസെമനജീൻ’ എന്ന മരുന്ന് വാങ്ങുന്നതിനായുള്ള സഹായം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.
കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിശോധിച്ചു. മരുന്നിൻ്റെ ഫലസിദ്ധി, വില, ചികിത്സാ രീതി, ക്രൗഡ് ഫണ്ടിങ് എന്നീ സാധ്യതകൾ കണക്കിലെടുത്ത് സത്യവാങ്‌മൂലം 28നകം സമർപ്പിക്കണമെന്ന് സർക്കാരിനോടും ആരോഗ്യ വകുപ്പ് ഡയറക്‌ടറോടും കോടതി നിർദേശിച്ചിട്ടുണ്ട്.