കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിലെ കീവ്, ഖര്‍ക്കീവ്, സുമി, ചെര്‍ണിഹോവ്, മരിയോപോള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാനാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇതൊരു അവസരമാകുമെന്നു റഷ്യ അറിയിച്ചു.
അതേസമയം, എത്ര സമയത്തേക്കായിരിക്കും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാകുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.