ലിവിവ്: യുക്രെയ്നിലെ സ്പോർഷ്യ ആണവനിലയത്തിനു നേരെ റഷ്യയുടെ ആക്രമണം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ ഉക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആണവനിലയത്തിലെ റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വിദഗ്ധർ.
റഷ്യ വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണിക്കുന്നില്ലെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളോട് സൈനിക സഹായം വര്‍ധിപ്പിക്കണമെന്നും വിമാനങ്ങള്‍ നല്‍കണമെന്നും ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
ആണവനിലയത്തിന് നേരെയുള്ള ആക്രമണം നിർത്താൻ യുക്രൈൻ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.




































