പത്തനംതിട്ട: ശബരിമല മേല്‍ശാന്തിക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കം വന്നതിനെ തുടര്‍ന്ന് ക്വാറന്റൈില്‍ പോയി. എന്നാല്‍ മേല്‍ശാന്തിയുമായി സമ്പര്‍ക്കമുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയോടെ മേല്‍ശാന്തി ക്വാറന്റൈനില്‍ പ്രവേശിച്ചത്.
ഇന്നലെയാണ് സന്നിധാനത്ത് നടത്തിയ റാപ്പിഡ് ടസ്റ്റിലൂടെയാണ് സന്നിധാനത്തുള്ള ഏതാനും പേര്‍ക്ക ്‌കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ മേല്‍ശാന്തിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരാണ്. തുടര്‍ന്ന് മേശശാന്തിയും അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റു മൂന്നു ഉപകാര്‍മ്മികരുമടക്കം ഏഴുപേരാണ് ക്വാറന്റെീനില്‍ പ്രവേശിച്ചത്.
മകരവിളക്ക് സാഹചര്യം ശബരിമലയില്‍ നിലനില്‍ക്കുന്നതിനാല്‍ പമ്പയും സന്നിധാനവും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ നിലനില്‍ക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച് നിലയ്ക്ക്ല്‍ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെപ്പറ്റി അന്തിമ തീരുമാനം സര്‍ക്കാരായിരിക്കും എടുക്കുക. മേല്‍ശാന്തി ക്വാറന്റൈന്‍ ആയതുകൊണ്ട് പൂജാദികര്‍മ്മങ്ങള്‍ക്കൊന്നും യാതൊരു മുടക്കവുമുണ്ടാവില്ലെന്ന് ദേവസ്വം അറിയിച്ചു.







































