gnn24x7

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ആറു പേർ അറസ്റ്റിൽ

0
770
gnn24x7

കോട്ടയം: പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ആറു പേർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടിയാണ് പിടിയിലാവാനുള്ളത്. അതേസമയം വിദേശത്തേക്ക് കടന്ന കൊല്ലം സ്വദേശിയെ തിരികെ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലൂടെയാണ് സംഭവങ്ങൾ പുറത്ത് അറിയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിലൂടെയാണ് ചങ്ങനാശേരി സ്വദേശിനി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. വിവിധ ഗ്രൂപ്പുകളിലായി ആയിരത്തോളം ദമ്പതികളാണുള്ളത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് പതിവ്.

നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി വരുന്ന സ്ത്രീകൾ മുതൽ സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിംഗിന് എത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here