കൊച്ചി: സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നിയമലംഘനം ഉണ്ടായാല്‍ കമ്പനിക്കെതിരെ ന്യുയോര്‍ക്കില്‍ മാത്രമല്ല,ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സ്പ്രിംഗ്ളറുമായി കരാറില്‍ ഏര്‍പെട്ടത് ചട്ടങ്ങളും നിയമങ്ങളും പാലിച്ച് കൊണ്ടാണ്.
കോവിഡ് 19 നുമായി ബന്ധപെട്ട് 80 ലക്ഷം പേരുടെ സ്ക്രീനിംഗ് വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.വിവര ശേഖരണത്തിന് ഒട്ടേറെ ഐടി കമ്പനികള്‍ സംസ്ഥാനത്തും രാജ്യത്തും ഉണ്ടെങ്കിലും വലിയ തോതില്‍ വിവരങ്ങള്‍ വിലയിരുത്താന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലില്ല,കോവിഡ് രോഗികളില്‍ നിന്നും വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് അത്യാവശ്യമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ വിലയിരുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍ സമയം വേണ്ടിവരും ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ളറിന്റെ സേവനം ഉപയോഗിച്ചത്.
വിവരങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്.
വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപെട്ടാണ് ന്യുയോര്‍ക്ക് കോടതിയുടെ നിയമ പരിധി ബാധകമാകുന്നത്, വിവര കൈമാറ്റത്തിനെതിരെ കൂടുതല്‍ ഗുണകരമായ രണ്ട് ഡാറ്റാ പ്രൊറ്റക്ഷന്‍ ആക്ടുകള്‍ ന്യുയോര്‍ക്കിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് ഇതില്‍ രണ്ട് ചോദ്യങ്ങള്‍ നിര്‍ണായക മാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു. എന്നാല്‍
ഇവകൂടി ശേഖരിക്കാതെ വിവര വിലയിരുത്തല്‍ സാധ്യമല്ല എന്നും വിശദീകരിക്കുന്നു.





































