gnn24x7

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍.ഡി.എഫ്‌ മാര്‍ച്ച്

0
452
gnn24x7

നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ചു കസ്റ്റംസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസിന്റെ ഈ വഴിവിട്ട നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് മാർച്ച് നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താൻ വേണ്ടിയാണ് ‌ കസ്റ്റംസ്‌ ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എല്‍ഡിഎഫ് നേതൃത്വം ആരോപിച്ചു.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്നലെ രാവിലെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

gnn24x7