gnn24x7

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിൽ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

0
267
gnn24x7

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസിൽ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ഗോവയിലെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി.

സഹപ്രവര്‍ത്തകയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്ന കേസിൽ 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.

തുടർന്ന് 2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കൂടി കോടതി ചുമത്തി. അതിനു ശേഷം തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here