ന്യൂയോർക്ക്: ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യ- പാകിസ്‌താൻ മത്സരത്തിന് തീവ്രവാദി ഭീഷണിയെന്ന് റിപ്പോർട്ട്. ഇതോടെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ ജൂൺ ഒൻപതിനാണ് ആവേശ പോരാട്ടം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണർ പാട്രിക് റൈഡർ ഉറപ്പുനൽകി. ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങൾ ലോകകപ്പിന് വേണ്ടി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ സ്റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ജൂൺ മൂന്ന് മുതൽ 12 വരെയായി എട്ട് മത്സരങ്ങളാണ് ഇതേ വേദിയിൽ നടക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb