സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്തതിനാലും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ 2019 ലാണ് എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടർന്ന് സ്വന്തം കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെയാണ് വാദിച്ചത്.






































