തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കിരിക്കേയാണ് പുതിയ തീരുമാനം. അതേസമയം ലോക്ഡൗണില്‍ ചില മേഖലകൾക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്നും, ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ നിലവില്‍ വരുന്നത്.