വാഷിംഗ്ടൺ: കോറോണ (Covid19) ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നതായി റിപ്പോർട്ട്. ഇതുവരെ 48, 01,510 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
കോറോണ ബാധയെ തുടർന്ന് 3,16,658 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. അമേരിക്കയിൽ മാത്രം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 90000 കടന്നിട്ടുണ്ട്. കോറോണ ബാധിതരുടെ എണ്ണം 15 ലക്ഷം ആണ്. മരണനിരക്കിൽ അമേരിക്കയുടെ പുറകെയുള്ള ഉക്രയിനിൽ ഇന്നലെ കോറോണ രോഗബാധ മൂലം മരണമടഞ്ഞത് 170 പേരാണ്.
ഇതോടെ ആകെ മരണസംഖ്യ 34,636 ആയി. Lock down പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. കോറോണ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള റഷ്യയിൽ മൊത്തം രോഗികളുടെ എണ്ണം 2,81,752 ആണ് ജീവഹാനി സംഭവിച്ചിരിക്കുന്നത് 2631 പേർക്കാണ്.
ബ്രിട്ടണിൽ മരണസംഖ്യ 34,636 ആയപ്പോൾ ബ്രസീലിൽ 16,118 ആയിട്ടുണ്ട്. ഇറ്റലിയിൽ 31.908 പേരും ഫ്രാൻസിൽ 28,108 പേർക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. സ്പെയിനിൽ 27,650 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. ഇന്നലെ 87 പേരുടെ ജീവനാണ് കോവിഡിൽ പൊലിഞ്ഞത്. Lock down പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ മരണനിരക്ക് നൂറിൽ താഴെ രേഖപ്പെടുത്തിയത്.