രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തും. രാവിലെ ഒൻപത് മണിക്ക് ആണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. നയപ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്കാണ് ഊന്നൽ നൽകുക.
അതോടൊപ്പം സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെയുള്ള വിവിധ ജനക്ഷേമ പദ്ധതികളള്‍ക്കും പ്രധാന്യമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ആരോഗ്യ കാരണങ്ങളാൽ മന്ത്രി വി അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ ബാബു, കോവളം എംഎൽഎ എ വിൻസന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
അവർ ഇന്ന് എട്ടുമണിക്ക് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ പ്രസംഗത്തിൽ മേയ് 31, ജൂൺ 1, 2 തീയതികളിൽ പൊതുചര്‍ച്ചയും, ജൂൺ 4 വെള്ളിയാഴ്ചയോടെ ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്യും.