തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അരുൺ എന്ന യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി സൂര്യഗായത്രിയെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. കുത്തിയ ശേഷം അരുൺ ഓടിരക്ഷപ്പെടുകയായിരുന്നു. പതിനഞ്ചിൽ പരം കുത്തുകൾ ഏറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി താമസിക്കുന്നത്. സൂര്യഗായത്രി യുടെ ആൺ സുഹൃത്താണ് അരുൺ.






































