gnn24x7

സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റിൽ

0
302
gnn24x7

കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് സ്കൂള്‍ മാനെജെര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തത്.

എട്ടാം ക്ലാസ് വരെ മാത്രമാണ് സ്കൂളിന് അംഗീകാരം ഉള്ളത്.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം സെപ്തംബറിലേ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇതെല്ലാം  മറച്ചുവെക്കുകയായിരുന്നുവെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്.വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും രക്ഷകര്‍ത്താക്കള്‍ക്കുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ  2018 ഇൽ സ്കൂൾ പൂട്ടാൻ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടിയെടുത്തില്ല. സ്കൂൾ മാനേജ്മെന്‍റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുയായിരുന്നെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here