gnn24x7

ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍

0
631
gnn24x7

തൃശ്ശൂർ: ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. ഇയാൾ അമ്പിളി എന്നാണ് അറിയപ്പെടുന്നത്. 17 വയസ്സുകാരിയായ പെൺക്കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃശ്ശൂർ വെള്ളിക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഫോണിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെടുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ സമീപത്ത് നിന്നാണ് പൊലീസ് വിഘ്നേഷിനെ പിടികൂടിയത്.

gnn24x7