കഞ്ചിക്കോട്: കഞ്ചിക്കോട് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് മൂര്‍ത്തിയും അരുണും മരിച്ചതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ മദ്യ ദുരന്തമാണിത്. ഏറെക്കാലമായി ഇത്തരത്തിലുള്ള വ്യാജമദ്യം കഴിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കുറവായിരുന്നു.

മരിച്ചവരില്‍ അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരാണെന്നുള്ളതും ദുഃഖകരമാണ്. ഇപ്പോഴും വ്യാജമദ്യം വന്നതെവിടെ നിന്നാണെന്നുള്ള വിവരം ലഭ്യമായിട്ടില്ല. മരിച്ചവരുടെ ആന്തരികാവവയങ്ങള്‍ ഫോറന്‍സിക് അനാലിസിസിന് കൊടുത്തിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ കൂടെ വന്നാല്‍ മാത്രമെ യഥാര്‍ത്ഥത്തില്‍ എത്തരത്തിലുള്ള വിഷാംശമാണ് മദ്യത്തിലൂടെ അകത്തു ചെന്ന് ദുരന്തം ഉണ്ടായത് എന്ന വ്യക്തമായി അനുമാനിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇതിനകം തന്നെ അവശനിലയില്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജമദ്യമോ അല്ലെങ്കില്‍ സാനിറ്റൈസര്‍ പോലുള്ള മറ്റെന്തോ ഉള്ളില്‍ ചെന്നുകാണണം എന്നാണ് നിഗമനം. സംഭവത്തിന്റെ തുടക്കം ശിവന്റെ വീട്ടില്‍ നിന്നാണ്. ഞായറാഴ്ച രാവിലെ മരിച്ച രാമന്റെ ശവസംസ്‌കാര ചങ്ങിന് പങ്കെുക്കാനെത്തിയവര്‍ ശിവന്റെ വീട്ടില്‍ നിന്നും വിണ്ടും മദ്യം കഴിച്ചിരുന്നു. ഈ മദ്യം കഴിച്ചവരെല്ലാം അപകടത്തില്‍പ്പെട്ടു. എന്നാല്‍ മരണ നിരക്ക് കൂടിയതോടെ നേരത്തെ മരണപ്പെട്ട് വീട്ടുപരിസരത്ത് അടക്കം ചെയ്ത അയ്യപ്പന്റെയും രാമന്റെയും ശവം വീണ്ടും പുറത്തെടുത്ത് വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തി.
എന്നാല്‍ അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ വിശദമായി നടന്ന കാര്യങ്ങള്‍ എക്‌സൈസിനോട് പറഞ്ഞു. ശിവനാണ് മദ്യം കോളനിയില്‍ എത്തിച്ചത് എന്ന് അവര്‍ പറയുന്നു. എവിടെ നിന്നും ലഭ്യമായി എന്നതിന് വ്യക്തമായ ധാരണകള്‍ ഒന്നും തന്നെയില്ല. കുപ്പിയില്‍ വെളുത്ത ദ്രാവകം പോലെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ കഴിച്ചപ്പോള്‍ നേര്‍ത്ത സോപ്പിന്റെ രുചി അനുഭവപ്പെട്ടിരുന്നതായും അവര്‍ വ്യക്തമാക്കി. അപ്പോള്‍ അത് ചില പ്രത്യേക മദ്യങ്ങള്‍ക്ക് ഉള്ളതുപോലുള്ള രുചി വ്യത്യാസമായിരിക്കുമെന്ന് കരുതി.
തുടര്‍ന്നാണ് പോലീസ് കോളനിയിലും ശിവന്റെ വീട്ടിലുമായി അന്വേഷണം നടത്തി. എക്‌സൈസസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബാക്കി കിടന്നിരുന്ന കുപ്പികളോ, മറ്റു മദ്യം കഴിച്ചതിന്റെ അവശിഷ്ടങ്ങളോ ഒന്നും തന്നെ ലഭ്യമായില്ല. എന്നാല്‍ കുറച്ചു മാറി ഒഴിഞ്ഞ ജാറുകളും കുപ്പികളും കണ്ടെത്തി. പക്ഷേ, അതിലൊന്നും ലഹരി ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് വാളയാര്‍ പോലിസ് വിശദമായ അന്വേഷണം നടത്തിവരുന്നു.
(ചിത്രങ്ങള്‍ കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)