തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്, ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു





































