gnn24x7

സംസ്ഥാനത്തെ അടുത്ത ആരോഗ്യമന്ത്രി വീണ ജോർജ്

0
463
gnn24x7

ആറന്മുളയിൽ നിന്ന് വിജയിച്ച വീണ ജോർജ് സംസ്ഥാനത്തെ അടുത്ത ആരോഗ്യമന്ത്രിയാകും. ധനവകുപ്പ് കെ എൻ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ വൈദ്യുതി വകുപ്പ് കെ. കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യും. ജെ.ഡി.എസിന്റെ മന്ത്രിയാണ് കൃഷ്ണന്‍കുട്ടി. ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യമന്ത്രിയായി താനൂരില്‍ നിന്ന് വിജയിച്ച വി. അബ്ദുറഹ്മാനെ തെരഞ്ഞെടുത്തു. ഗതാഗത വകുപ്പ് ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവിന്.

അഹമ്മദ് ദേവര്‍കോവിലന് തുറമുഖം-പുരാവസ്തു വകുപ്പാണ് ലഭിച്ചത്. വ്യവസായ മന്ത്രിയായി പി. രാജീവിനെ തിരഞ്ഞെടുത്തു. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. ഇന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

gnn24x7