gnn24x7

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

0
313
gnn24x7

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരത്തിനൊരുങ്ങി. ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ നിരാഹാരമിരിക്കാനാണ് തീരുമാനം എന്നവർ അറിയിച്ചു. രാവിലെ 10 മണിക്ക് തുടങ്ങുന്ന നിരാഹാര സമരം വി കെ ശ്രീകണ്‍ഠന്‍ എംപി ഉദ്ഘാടനം ചെയ്യും. നിലവില്‍ വാളയാർ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

gnn24x7