gnn24x7

ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്

0
292
gnn24x7

കോഴിക്കോട്: ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ചികിത്സയിലുള്ള ഇവര്‍ കാന്‍സര്‍ രോഗികൂടിയാണ്.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍.

അതേസമയം ദുബായില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിനില്‍ കേരളത്തിലേക്കെത്തിയ രണ്ടു പേര്‍ക്കും പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പൊലീസുകാര്‍, ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്.

രോഗം സ്ഥിരീകരിച്ച 18 പേര്‍ വയനാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here