gnn24x7

മലപ്പുറത്ത് സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

0
255
gnn24x7

മലപ്പുറം: മലപ്പുറത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് (26) മരിച്ചത്. പുരക്കല്‍ ഷമീം(24), സഹോദരന്‍ ഷജീം(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

യാസറും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍.പി സ്‌കൂള്‍ മൈതാനത്ത് സ്ഥിരമായി കൂട്ടം കൂടിയിരിക്കാറുണ്ട്. തൊട്ടടുത്ത വീട്ടിലെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ അവരെ അവിടെ ഇരിക്കരുത് എന്ന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഈ തർക്കമാണ് യാസറിന്റെ മരണത്തില്‍ കലാശിച്ചത്. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ. പരിക്കേറ്റവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here