gnn24x7

മത ഭീകരതയുടെ ഇരയായ പ്രൊഫ. ടി. ജെ. ജോസഫ് ഡബ്ലിൻ മേയറെ സന്ദർശിച്ചു

0
981
gnn24x7

അയർലണ്ടിൽ സന്ദർശനത്തിന് എത്തിചേർന്ന പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ. ബേബി പെരേപ്പാടനും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ചയിൽ താൻ നേരിട്ട മത തീവ്രവാദത്തിന്റെ അനുഭവങ്ങൾ മേയറുമായി ജോസഫ്‌ മാഷ് പങ്കുവെച്ചു. ഇന്ത്യയിൽ നടക്കുന്ന മതതീവ്രവാദ ആക്രമണങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വേണ്ടത്ര വാർത്താ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് മേയർക്ക് ബോധ്യപ്പെട്ടു.

തദവസരത്തിൽ ജോസഫ് മാഷ് രചിച്ച ആത്മകഥ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിൻറെ ഇംഗ്ലീഷ് വിവർത്തനം A THOUSAND CUTS മേയർക്ക് സമ്മാനിച്ചു.

gnn24x7