gnn24x7

കാമുകനൊപ്പം ജീവിക്കാൻ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കാണാതായ യുവതികളെ കണ്ടെത്താനായില്ല

0
347
gnn24x7

ചാത്തന്നൂർ: കാമുകനൊപ്പം ജീവിക്കുന്നതിനായി പ്രസവിച്ചയുടനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിലെ പ്രതി രേഷ്മയുടെ ബന്ധുക്കളായ രണ്ടു യുവതികൾ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ഒളിവിൽ പോയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനിയയിലെന്ന പൊലീസ്.

കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭർത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ‘ഞങ്ങൾ പോകുകയാണെ’ന്ന് കത്തെഴുതി വച്ച് ഇരുവരും ഒളിവിൽപോയി. ഇത്തിക്കര ഭാഗത്ത് യുവതികളെ കണ്ടിരുന്നതായും വിവരമുണ്ട്.

gnn24x7