gnn24x7

ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്ടർ തകർന്നുവീണു

0
562
gnn24x7

ശ്രീനഗർ: അസുഖബാധിതരായ അതിർത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായി യാത്ര തിരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടർ ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ തകർന്നുവീണു. വടക്കൻ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. പ്രദേശം മുഴുവൻ മഞ്ഞുമൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here