മഥുര: അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറഞ്ഞതുപോലെ, ആനപ്പുറത്തിരുന്ന് യോഗ ചെയ്ത പതംഞ്ജലിയുടെ സാരഥി ബാബ രാംദേവ് ആനപ്പുറത്തു നിന്നും വീണു. വീണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വൈറലായി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗുരു ബാബ രാംദേവിന് കാര്യമായ പരിക്കുകളോന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിലെ ആനയുടെ പുറത്തിറരുന്ന് യോഗ ചെയ്യുകയായിരുന്ന രാംദേവിന് ആന ഒന്നിളകിയപ്പോള്‍ ചെറുതായി നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട രാംദേവ് ആനപ്പുറത്തു നിന്നും ഊര്‍ന്ന് വിഴുകയായിരുന്നു. വീഡിയോയില്‍ വീണതിന് ശേഷം ചമ്മലോടെ എഴുന്നേറ്റു പോവുന്ന ദൃശ്യവും കാണാവുന്നതാണ്. കൂട്ടത്തില്‍ കണ്ടുനിന്നവരുടെ കൂട്ടച്ചിരിയും കേള്‍ക്കാം. വളരെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വെറെ എവിടെയും കയറി ഇരുന്ന് യോഗ ചെയ്യാന്‍ സ്ഥലമില്ലാഞ്ഞാണോ?’ തുടങ്ങിയ രസകരമായ കമന്റുകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു.





































