കാലിഫോർണിയയിലെ റെയിൽ യാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. റെയിൽ യാർഡിലെ ഒരു ജീവനക്കാരൻ സ്വന്തം ജീവൻ എടുക്കുന്നതിന് മുമ്പ് എട്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ സ്ഥരമാസക്കാരനനായ തപ്തീജ്ദീപ് സിംഗ്(36) ആണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.
സാൻ ജോസിലെ പബ്ലിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിൽ രാവിലെ 6.30 ഓടെയാണ് വെടിവെപ്പ് നടന്നത്. ആക്രമി 57 കാരനായ സാം കാസിഡിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസുകാർ പറഞ്ഞു. യാർഡിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യാർഡിൽ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.





































