ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ ഏറ്റക്കുറച്ചലുകള്‍ ഏറ്റവും അധികം ബാധിക്കുന്ന് ഇപ്പോള്‍ പാചകവാതത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 രൂപയാണ് പാചകവാതകത്തിന് കൂടിയിരിക്കുന്നത്. ഇതോടൊപ്പം പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലയും ദിനംപ്രതി കുതിച്ചുയരുന്നത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി. വില 50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയും വര്‍ധിച്ചു. ഇപ്പോള്‍ കൊച്ചിയിലെ പാചകതവാതക വില 701 രൂപയായി.
എന്നാല്‍ ഇപ്പോള്‍ കോവിഡ് വന്ന പശ്ചാത്തലമായതില്‍ മാസങ്ങളോളമായി സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കാത്തതും സാധാരണക്കാരെ വല്ലാതെ അലട്ടുന്നുണ്ട്. ബീഹാറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതും പ്രെട്രോളിനും ഡീസലിനും വില കുത്തനെ ഉയര്‍ന്നു. അന്താരാഷ്ട്ര ക്രൂഡോയിലിന്റെ വില കൂടിയെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത് എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ വില വെറും മൂന്നു ഡോളര്‍ മാത്രമാണ് വര്‍ദ്ധിച്ചത്.