30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്!
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് മൂപ്ലിയം സ്വദേശിയും എഴുപതുകാരിയുമായ രാധയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.
കേരളാ പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായിരുന്നു രാധ. എന്താണെങ്കിലും പോലീസുകാരുടെ ഈ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കേരള പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
30 വര്‍ഷം വൃത്തിയാക്കി പരിപാലിച്ച സ്റ്റേഷനില്‍ നിന്നുള്ള രാധയുടെ പടിയിറക്കമാണ് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മൂപ്ലിയം സ്വദേശി രാധ (70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.

 
                






