gnn24x7

കെ സുരേന്ദ്രനെ വെട്ടിലാക്കി കൊടകര കുഴൽപ്പണ കേസ്

0
297
gnn24x7

കേന്ദ്ര ബിജെപി ക്കു വരെ നാണക്കേടുണ്ടാക്കി കൊടകര കുഴല്‍പ്പണ കേസ്. ഇതിനു പുറമെയാണ് ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്ന പണമിടപാട് കേസുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

കള്ളപ്പണ വിവാദങ്ങൾക്ക് മറുപടി പറയാൻ സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിൽ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാൽ പത്രസമ്മേളനത്തിൽ സുരേന്ദ്രൻ ഉയർത്തുന്ന എതിർവാധങ്ങൾ വളരെ ദുർലഭമാണ്.

അതേസമയം സി.കെ ജാനുവിന് പണം നല്‍കാമെന്ന് പറഞ്ഞ് ജെ.ആര്‍.പി നേതാവ് പ്രസീതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ ഉരുണ്ടു കളിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂര്‍ണ്ണമല്ലെന്നുമാണ് സുരേന്ദ്രൻ പറയുന്നത്. ഇത് വ്യാജ വാർത്തയാണ് എന്ന് പറയുന്ന അദ്ദേഹം പരാതി നല്കാൻ തയ്യാറാകുന്നില്ല.

കാസർഗോഡ് മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് ചിലവിലേക്ക് വന്ന 4 കോടി രൂപ യിൽ നിന്ന് ഒരു കോടി രൂപ ഉടനെ എടുത്ത് ബാഗിലാക്കി 3 കോടി രൂപ മാത്രമാണ് തിരഞ്ഞെടുപ്പ് ചിലവിന് നൽകിയത് എന്ന ആരോപണവും സുരേന്ദ്രനെതിരെ പോലീസിൽ ലഭിച്ചിട്ടുണ്ട്.

കേന്ദ്ര നേതൃത്തിന് വരെ സുരേന്ദ്രനിലുള്ള വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞു. കുഴൽ പണ കേസിൽ എല്ലാ മുതിർന്ന നേതാക്കളും പങ്കു പറ്റിയിട്ടുണ്ടാവും, പണം മേടിക്കാതെ ഒരു നേതാക്കളും പ്രചാരണത്തിന് ഇറങ്ങില്ല എന്നുള്ളത് ഉറപ്പാണ്. എന്നാൽ ഇതെല്ലം സുരേന്ദ്രന്റെ കളികളാണ് എന്ന് വരുത്തി തീർത്തുകൊണ്ട് അവർ നിശബ്തത പാലിക്കുന്നു. കേരളത്തിലെ പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here