gnn24x7

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിക്ക്

0
446
gnn24x7

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

രാജ്യത്തെ 800 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഗോപികയെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്. നാലുവര്‍ഷത്തേക്കാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കാര്‍ഷികമേഖലയിലെ ഉപരിപഠനത്തിനാണ് ഈ തുക.

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്‌സിറ്റിയാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.

മുംബൈയില്‍ വെച്ചുനടന്ന ചടങ്ങില്‍ ഷാരുഖ്ഖാന്‍ ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഈ സായാഹ്നം ഗോപികയ്ക്കും അവളുടെ കുടുംബത്തിനും അവകാശപ്പെട്ടതാണെന്നും ഗോപികയോട് ഇഷ്ടമുള്ളത്രയും പഠിക്കണമെന്നും ഷാരൂഖ് പറഞ്ഞു. ഗോപികയെ പഠിക്കാന്‍ പിന്തുണച്ച കുടുംബത്തിന് നന്ദി പറയുന്നതായും താരം പറഞ്ഞു.

gnn24x7