gnn24x7

മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക

0
524
gnn24x7

പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നര്‍ത്തകി മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത് തന്റെ ഭാഗത്തുനിന്നാണെന്നും ഇക്കാര്യത്തില്‍ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും പിരിയാനുള്ള കാരണം വ്യക്തിപരമാണെന്നും ദേവിക വ്യക്തമാക്കി.

നടന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ലെന്നും മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ മേതില്‍ ദേവിക ഹര്‍ജി നല്‍കിയതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാഹ മോചന ഹര്‍ജി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ലെന്നും രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7