gnn24x7

‘മിഷൻ യുപി’: ബിജെപിക്കെതിരായ രാഷ്ട്രീയ കർഷകരുടെ രാഷ്ട്രീയ നീക്കം

0
214
gnn24x7

ന്യൂഡൽഹി: ‘മിഷൻ യുപി’ എന്ന പേരിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് കർഷകർ ഒരുങ്ങുന്നു.

യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് മിഷൻ യുപിയിലൂടെ ഉദ്ദേശിക്കുന്നത്.

വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്ത സാഹചര്യത്തിലാണ് സിംഘുവിൽ കഴിഞ്ഞ ദിവസം ചേർന്ന കർഷക സംഘടനകളുടെ യോഗത്തിൽ ഇത്തരമൊരു തീരുമാനം. ബംഗാളിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ തൃണമൂലിനു പിന്തുണയുമായി കർഷക നേതാക്കൾ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു.  ഓരോ മണ്ഡലത്തിലും ബിജെപിയെ തോൽപിക്കാൻ കെൽപുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നു കർഷക നേതാക്കൾമാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സംഘടനകളുടെ യോഗം വൈകാതെ ഉടൻ വിളിച്ചുകൂട്ടും. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here