gnn24x7

അയർലണ്ടിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

0
553
gnn24x7

അയർലണ്ടിൽ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്നും രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം കൃത്യമായി നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും HSE പ്രതികരിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കാരണം അവരെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും HSE കൂട്ടിച്ചേർത്തു.

രോഗം ബാധിച്ച രണ്ട് പേര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

മങ്കി പോക്സിനെ നേരിടാനായി പ്രത്യേക സംഘത്തെ നേരത്തെ തന്നെ HSE നിയോഗിച്ചിട്ടുണ്ട്. രോഗത്തിനെതിരായ പ്രതിരോധ വാക്‌സിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ നല്‍കുക. സ്‌മോള്‍ പോകാസിന് നല്‍കുന്ന അതേ വാക്‌സിനാണ് മങ്കി പോക്സിനും നല്‍കുക.

gnn24x7