gnn24x7

റിതേഷ് അഗര്‍വാള്‍; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശതകോടീശ്വരന്‍

0
292
gnn24x7

24ാം വയസില്‍ 7,800 കോടി രൂപയുടെ ആസ്തി. അതായത് 1.1 ബില്യണ്‍ ഡോളര്‍. ഒയോ ഹോട്ടല്‍സ് സ്ഥാപകനായ റിതേഷ് അഗര്‍വാള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശതകോടീശ്വരന്‍ എന്ന പദവിയിലെത്തിയിരിക്കുകയാണ്.

സ്വന്തം പ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന സെല്‍ഫ് മെയ്ഡ് ബില്യണയര്‍മാരെയാണ് ഇതില്‍ പരിഗണിച്ചത്. ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020 ഇദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 1.1 ബില്യണ്‍ ഡോളറാണ്. കോസ്മറ്റിക്‌സ് രംഗത്തെ രാജ്ഞിയായ കെയ്‌ലീ ജെന്നറിനാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം. 22 വയസുള്ള ഇവരുടെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്. 

40 വയസില്‍ താഴെയുള്ള ഏറ്റവും സമ്പന്നരായ സെല്‍ഫ് മെയ്ഡ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്താണ് റിതേഷ് അഗര്‍വാള്‍. കോളെജ് പഠനം പൂര്‍ത്തിയാക്കാതെ സംരംഭകനായി മാറി വിജയം വരിച്ച റിതേഷ് നിരവധി യുവാക്കള്‍ക്ക് ആവേശവും പ്രചോദനവുമായി മാറി.

സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിരിക്കുന്ന ഒയോ ഹോട്ടല്‍സ് 2013ലാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറിയ ഒയോയുടെ മൂല്യം 10 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറിയ ശേഷം യുഎസിലേക്കും യൂറോപ്പിലേക്കും വിപുലീകരണം നടത്തിയ ഒയോയുടെ ലക്ഷ്യം 2023ഓടെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറുകയെന്നതാണ്.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020ല്‍ ആദ്യ സ്ഥാനങ്ങളിലെത്തിയവര്‍

1. ജെഫ് ബെസോസ്
ആസ്തി: 140 ബില്യണ്‍ ഡോളര്‍
2. ബെര്‍നാഡ് അര്‍നോള്‍ട്ട്
ആസ്തി: 107 ബില്യണ്‍ ഡോളര്‍
3. ബില്‍ ഗേറ്റ്‌സ്
ആസ്തി: 106 ബില്യണ്‍ ഡോളര്‍
4. വാറന്‍ ബഫറ്റ്
ആസ്തി: 102 ബില്യണ്‍ ഡോളര്‍
5. മാര്‍ക് സുക്കര്‍ബെര്‍ഗ്
ആസ്തി: 84 ബില്യണ്‍ ഡോളര്‍
6. അര്‍മാന്‍സിയോ ഒര്‍ട്ടേഗ
ആസ്തി: 81 ബില്യണ്‍ ഡോളര്‍
7. കാര്‍ലോസ് സ്ലിം ഹേലു & ഫാമിലി
ആസ്തി: 72 ബില്യണ്‍ ഡോളര്‍
8. സെര്‍ജീ ബ്രിന്‍
ആസ്തി: 68 ബില്യണ്‍ ഡോളര്‍
9. ലാറി പേജ്
ആസ്തി: 67 ബില്യണ്‍ ഡോളര്‍
9. മുകേഷ് അംബാനി
ആസ്തി: 67 ബില്യണ്‍ ഡോളര്‍
9. സ്റ്റീബ് ബാള്‍മര്‍
ആസ്തി: 67 ബില്യണ്‍ ഡോളര്‍

ഇന്ത്യയില്‍ മൊത്തം 137 ശതകോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 പേരുടെ എണ്ണം ഈ വര്‍ഷം കൂടി. ഇതില്‍ 67 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ലോകത്തെ സമ്പന്നരില്‍ അദ്ദേഹത്തിന് ഒമ്പതാം സ്ഥാനമാണ്. ലാറി പേജ്, മുകേഷ് അംബാനി, സ്റ്റീബ് ബാള്‍മര്‍ എന്നീ മൂന്ന് ശതകോടീശ്വരന്മാരാണ് ഒമ്പതാം സ്ഥാനം പങ്കിടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടിയ ശതകോടീശ്വരന്മാരുള്ള സ്ഥലം മുംബൈ ആണ്. 50 ബില്യണയര്‍മാരാണ് ഇവിടെയുള്ളത്. ബംഗലൂരുവിനാണ് രണ്ടാം സ്ഥാനം. ബംഗലൂരുവില്‍ 17ഉം അഹമ്മദാബാദില്‍ 12ഉം ഹൈദരാബാദില്‍ ഏഴും വീതം ശതകോടീശ്വരന്മാരാണുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here