gnn24x7

മുട്ടില്‍ മരംമുറി; ഗ്രീന്‍ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

0
279
gnn24x7

തിരുവനന്തപുരം: മുട്ടിൽ മരംമുറിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്ര മരങ്ങള്‍ മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍സംബന്ധിച്ച് ആഗസ്ത് 31ന് ചീഫ് സെക്രട്ടറിയും റവന്യു, വനം സെക്രട്ടറിമാരും മറുപടി നല്‍കണമെന്ന് ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബഞ്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലാ കലക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

gnn24x7