gnn24x7

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയിൽ ബന്ധിച്ചു

0
440
gnn24x7

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയിൽ ബന്ധിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലുള്ള അവരുടെ വീടിന് സമീപം 30 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് ചങ്ങലകൊണ്ടാണ് ഭാര്യയെ ഇയാൾ കെട്ടിയിട്ടത്. ഇയാളെ അറസ്റ്റ് ചെയ്യുകയും യുവതിയെ രക്ഷിക്കുകയും ചെയ്തു.

പ്രതാപ്ഗഡ് ജില്ലയിലെ അർനോദ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ ലാൽഗഡ് ഗ്രാമപഞ്ചായത്തിലാണ് സംഭവം.
പ്രദേശത്ത് ഒരു സ്ത്രീയെ ചങ്ങലകൊണ്ട് കെട്ടിയിട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവതിയെ രണ്ട് പൂട്ടുകളുമായി ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോളിക്ക് രണ്ടു – മൂന്ന് ദിവസം മുമ്പ് ഭർത്താവും ഒരു മകനും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് തന്നെ ചങ്ങലയിൽ ബന്ധിക്കുകയായിരുന്നെന്നും മൂന്ന് മാസത്തോളമായി ഭർത്താവ് തന്നെ പൂട്ടിയിട്ട് ശാരീരികവും മാനസികവുമായ പീഡനം നടത്തുകയാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

gnn24x7