gnn24x7

ഭാഗ്യലക്ഷ്മി മോഡൽ അക്രമം: കോൺഗ്രസ് നേതാവിനെ സ്ത്രീകൾ തല്ലിചതച്ചു

0
354
gnn24x7

ജലാവ്: തങ്ങളെ നിരന്തരം ശല്യം ചെയ്തു വെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവിനെ രണ്ട് സ്ത്രീകൾ കൈകാര്യം ചെയ്തു. ഉത്തർപ്രദേശിലെ ജലാവിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെ ആണ് രണ്ട് യുവതികൾ നിരന്തരമായി ശല്യം ചെയ്തു എന്ന ആരോപണത്തിൽ കയ്യേറ്റം ചെയ്തത്. രണ്ടുമൂന്നു തവണ പോലീസിൽ പരാതിപ്പെട്ടിട്ടും ഇയാൾ രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാൽ പോലീസ് നടപടികളൊന്നും കൈ കൊള്ളാത്തതിനാലാണ് കയ്യേറ്റം നടപടികളിലേക്കു തിരിഞ്ഞത് എന്നാണ് ആരോപണം.

ജലാവിലെ കോൺഗ്രസ് അധ്യക്ഷനായ അനുജ മിശ്രയെ ഒറയ് റെയിൽവേ സ്റ്റേഷൻ വെച്ചാണ് യുവതികൾ പിടികൂടി കയ്യേറ്റം ചെയ്യുന്നത്. അനൂജ് മിശ്ര കുറേയേറെ നാളുകളായി ഈ യുവതികളുടെ പിന്നാലെ തന്നെയാണ്. തുടർന്നാണ് ഇന്ന് യുവതികൾ അയാളെ കയ്യോടെ പിടിക്കാൻ ഉള്ള തീരുമാനത്തിലെത്തിയത്. ഉത്തർപ്രദേശിലെ തന്നെ മറ്റൊരു കോൺഗ്രസ് നേതാവായ അജയകുമാർ ലല്ലുവിനോട് സ്ത്രീകൾ ഇയാളെക്കുറിച്ചുള്ള പരിഭവവും പരാതികളും രണ്ടോ മൂന്നോ തവണ ഉന്നയിച്ചതാണ്. പക്ഷേ കോൺഗ്രസിൻറെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടായില്ല. അവർ പോലീസിനെ വീണ്ടും സമീപിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.

സംഭവത്തിൽ പൊലീസ് കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പക്ഷേ സ്ത്രീകൾ അളുകൾ കാൺകെ ഇയാളെ തല്ലിയതിന് നിയമപരമായി കുറ്റം തന്നെയാണ്. കോൺഗ്രസ് നേതാവ് സ്ത്രീകൾക്കെതിരെ കയ്യേറ്റ സംഘത്തിന് വധശ്രമത്തിനും കേസ് കൊടുത്തത് അതാണ് അറിവ് . എന്തായാലും കേരളത്തിലെ ഭാഗ്യലക്ഷ്മി മോഡൽ രണ്ടാമത്തെ അക്രമമാണ് ഇപ്പോൾ അരങ്ങേറുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here