gnn24x7

ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

0
777
gnn24x7

സൂററ്റ്: ഗുജറാത്തിൽ ഭർത്താവിന്റെ പേരിൽ ഒന്നിലധികം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. 29 കാരിയായ യുവതി അകന്നു കഴിയുന്ന ഭർത്താവിനോടുള്ള പ്രതികാരമായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നാണ് പറയുന്നത്.

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു രണ്ട് വർഷങ്ങൾക്ക് ശേഷം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ചിത്രങ്ങൾ നിരവധി ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിച്ചതിനെ തുടർന്ന് 30 കാരനായ ഭർത്താവ് കഴിഞ്ഞ 22 ന് സൈബർ ക്രൈം പൊലീസിനെ പരാതിയുമായി സമീപിച്ചിരുന്നു.

തന്റെ സ്വകാര്യ ചിത്രങ്ങൾ ഭാര്യയുടെ പക്കൽ മാത്രമാണ് ഉള്ളതെന്ന് ഉറപ്പുണ്ടായിരുന്ന ഇയാൾ ഭാര്യയെ തന്നെയാണ് സംഭവത്തിൽ ആദ്യം സംശയിച്ചത്. എന്നാൽ ചിത്രങ്ങൾ ഇത്തരത്തിൽ അവർ പ്രചരിപ്പിക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല.

അന്വേഷണത്തിനിടെ സൈബർ ക്രൈം പോലീസ് സംഭവത്തിൽ 29 കാരിയുടെ പങ്ക് കണ്ടെത്തി പിടികൂടുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ മാനനഷ്ടത്തിന് പോലീസ് കേസെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here