gnn24x7

അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും

0
238
gnn24x7

ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. 5 ജി നെറ്റ് വര്‍ക്കില്‍ നിന്നുമാണ് ഹുവായിയെ വിലക്കിയിരിക്കുന്നത്.

2027 ഓടെ ചൈനീസ് ഹുവായിയുടെ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുമെന്നും ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ കമ്പനിയില്‍ നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് നിരോധിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഹുവാവേ നിരോധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈന യു.കെക്ക് മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്.

അമേരിക്കയുെട സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചനകള്‍. അമേരിക്കയില്‍ നേരത്തെ തന്നെ ഹുവായിക്ക് നിരോധനം എര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹുവായിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്.

യു.എസ് ഉപരോധത്തിന് പിന്നാലെ യു.കെയുടെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍എസ്സി) ഇത് സംബന്ധിച്ച് സാങ്കേതിക അവലോകനം നടത്തിയിരുന്നു.

അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും യു.കെയുടെ 5 ജി നെറ്റ്വര്‍ക്കുകളില്‍ നിന്ന് ഹുവായിയുടെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിന് ആവശ്യമായ നടപടികല്‍ നിയമത്തില്‍ നടപ്പാക്കുമെന്ന് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയാണ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് ആരോപിച്ച് ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ യു.എസിലെ ലോ മേക്കേഴ്സില്‍ പലരും സമാന നിലപാട് അമേരിക്കയും കൈക്കാള്ളണമന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here