ലണ്ടൻ: ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റായിരുന്നു. ബ്രിട്ടനിൽ ഇതേ ആശുപത്രിയിൽ തന്നെ ഡോക്ടറായ പത്തനംതിട്ട കുമ്പഴ വടക്കുപുറത്ത് ഡോ. ജോൺ മാത്യൂസാണ് (ബോസ്) ആണ് ഭർത്താവ്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. ജോൺ, എബി എന്നിവർ മക്കളാണ്.








































