gnn24x7

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

0
61
gnn24x7

ലണ്ടൻ: ബ്രിട്ടൺ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തെരഞ്ഞെടുപ്പോടെ തിരശ്ശീല വീഴുന്നത്. 650 സീറ്റുകളിൽ 370ലും വിജയിച്ച് ലേബർ പാർട്ടി കേവല ഭൂരിപക്ഷം മറികടന്നതായാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബ്രിട്ടനിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളോട് കെയ്ർ സ്റ്റാർമറുടെ പ്രതികരണം. ബ്രിട്ടന്റെ പൊളിച്ചെഴുത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയൊരു അധ്യായം ഇവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ലേബർ പാർട്ടിയെ അഭിനന്ദിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7