gnn24x7

ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

0
384
gnn24x7

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം കൊണ്ടുവന്നതിൽ നദീന്‍ ഡോറിസ് നിർണായക പങ്കുവഹിച്ചിരുന്നു. ഇതിന്റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി  കുഴഞ്ഞുവീഴുകയായിരുന്നു.

gnn24x7