gnn24x7

പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ

0
238
gnn24x7

ലണ്ടന്‍: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ.
യു.കെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

2020 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 2.2 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന് മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) രണ്ടാം പാദത്തില്‍ 20.4 ശതമാനം ഇടിഞ്ഞു.

മൂന്ന് മാസത്തിനിടയില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്.

ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ലോകത്തെ ആറാം സ്ഥാനത്തുള്ള യു.കെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിനില്‍ക്കുന്ന അവസ്ഥ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം ത്രൈമാസ ജി.ഡി.പിയുടെ ഏറ്റവും വലിയ ഇടിവിന് കാരണമായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഉദ്യോഗസ്ഥനായ ജോനാഥന്‍ അത്തോവ് പറഞ്ഞു. മെയ് മാസത്തെ അപേക്ഷിച്ച് ജി.ഡി.പി 8.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ജൂണില്‍ മാത്രം വീണ്ടെടുക്കലിന്റെ സൂചനകള്‍ ലഭിച്ചതായും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിക്കുന്നു.

എന്നാല്‍ ബുധനാഴ്ച രേഖപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യം വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ് ധനകാര്യ മന്ത്രി ഋഷി സുനാക് പറഞ്ഞിരിക്കുന്നത്.

”ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിനോടകം തന്നെ ജോലി നഷ്ടമായി. സങ്കടരമെന്ന് പറയട്ടേ, വരും മാസങ്ങളില്‍ ഇത് ഇനിയും കൂടും,” അദ്ദേഹം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here