കെയ്‌വ്: ഉക്രൈനിലെ ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍ നിന്നും പറന്ന വിമാനം ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെ വരെ പറന്നതിന് ശേഷം തകര്‍ന്നു വീഴുകയായിരുന്നു. ഉക്രൈനിലെ കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ വേണ്ടിയായിരുന്നു വിമാനം പറന്നുയര്‍ന്നത്. അന്റോണോവ്-26 എന്ന വിമാനമാണ് തകര്‍ന്നു വീണത്. സൈനിക പരിശീലത്തിലായിരുന്ന കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശലയിലെ സൈനിക വിദ്യാര്‍ത്ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 27 പേര്‍ ഉണ്ടായിരുന്ന വിമാനത്തിലെ 20 പേരും മരണപ്പെട്ടു. എന്നാല്‍ ശേഷിക്കുന്ന മൂന്നുപേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ വിമാനത്തിന് യന്ത്രത്തകരാറോ മറ്റു പ്രശ്‌നങ്ങളോ പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിവ്. എന്നാല്‍ വിമാന അപകടത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ശക്തികള്‍ ഉണ്ടോ എന്നും അധികാരികള്‍ അന്വേഷിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയും സൈനിക ഉദ്യോഗസ്ഥരും ഇതെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തിവരുന്നു.