gnn24x7

മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര

0
615
gnn24x7

ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുല്ലപൂവ് പോലെ നയന്‍താര അതില്‍ മനോഹരിയായിരിക്കുന്നു.

അതിമനോഹരമായ തന്റെ മുല്ലപോലെ വെളുത്ത വസ്ത്രമിട്ടാണ് മുല്ലപ്പൂക്കളുമായുള്ള നയന്‍താരയുടെ ചിത്രം പുറത്തിറങ്ങിയത്.
മലയാളികളുടെ മനസ്സില്‍ താലോലിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നയന്‍ താര വളരെ പെട്ടന്നായിരുന്നു തമിഴ്‌സിനിയിലെ സൂപ്പര്‍ ഹീറോയിനായി മാറിയത്. അതോടുകൂടി മലയാളത്തിന് താരത്തിനെ കിട്ടാതെ വന്നു.

ഡയാന മരിയം കുരിയന്‍ എന്ന ഈ സുന്ദരി 2003 ല്‍ ജയറാമിന്റെ കൂടെ മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്കാണ് ചേക്കേറിയത്. ഏറെ താമസിയാതെ ഇന്ത്യന്‍ സിനിമാ രംഗത്തും നയന്‍താര പേരെടുത്തു. പതിനേഴ് വര്‍ഷം കൊണ്ട് 77 സിനിമകളില്‍ അഭിനയിച്ച നയന്‍താരയുടെ മിക്ക ചിത്രങ്ങളും വന്‍സൂപ്പര്‍ ഹിറ്റുകളായിരുന്നു. രജനിയുടെ കൂടെ ദര്‍ബാര്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. നേട്രിക്കാന്‍, മൂക്കുത്തി അമ്മന്‍, അന്നാതെ, കതുവാക്കുള രണ്ടു കതൈ എന്നീ തമിഴ് സിനിമകളാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ദര്‍ബാറിന് മുന്‍പ് വിജയ്‌ക്കൊപ്പം ബിഗില്‍ എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിന് തൊട്ടുമുന്‍പ് സൈറ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ട പടത്തിലാണ് അഭിനയിച്ചത്. അതിന് മുന്‍പാണ് മലയാളത്തിലെ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രം അഭിനയിച്ചത്. ഒട്ടനവധി ചിത്രങ്ങളുമായി നയന്‍താര തന്റെ ജൈത്രയാത്ര തുടരുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഗോവയിലെ തന്റെ സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ചിത്രങ്ങളെടുത്തത്.

gnn24x7