ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനഘോഷങ്ങള്‍ രാജ്യത്ത് പലയിടത്തും പല സമയങ്ങളായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചെന്നൈയിലെ ആഘോഷത്തിനിടയില്‍ ഹീലിയം ബലൂണും പടക്കങ്ങളും ഉപയോഗിച്ചുള്ള ആഘോഷത്തിനിടയിലാണ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി ഏതാണ്ട് 100 ബലൂണുകള്‍ പറത്തി വിടാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. പടക്കത്തിന്റെ തീപ്പൊരികള്‍ വീണ ഹീലിയം ബലൂണിന് തീപിക്കുകയായിരുന്നു. ആഘോഷത്തിനിടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ചിലര്‍ തീ അണയ്ക്കുവാനുള്ള ശ്രമം നടത്തി. ഏതാണ്ട് 12 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതുമതിയില്ലാതെയാണ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ചത് ഹീലിയം ബലൂണ്‍ തന്നെ ആണെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Home  Global News  India  പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ ആഘേഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടി നിരവധിപേര്‍ക്ക് പരിക്കേറ്റു
 
                






