ഇൻ്റർനെറ്റ് ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ ‘സ്റ്റുഡിയോ ജിബ്‌ലി’ വലിയ തരംഗമായിരുന്നു. ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങളുടെ ചിത്രങ്ങൾ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്നതാണ് ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്ക്. എന്നാൽ ഈ തരംഗം ജീവനക്കാരുടെ ഉറക്കം കെടുത്തിയെന്ന് അറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ രംഗത്തെത്തി.
ജിബ്‌ലി തരംഗമായതോടെ ജീവനക്കാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാകുന്നുവെന്നും ജിബിലി ഭ്രമം തന്റെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റിന് (ജിപിയു) തകരാര്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഭൂതപൂര്‍വമായ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. എല്ലാവരും തൽക്കാലം ശാന്തരാകണം. ഫീച്ചര്‍ നിലനിര്‍ത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ജിബിലി ഭ്രമം മൂലം തന്റെ ജിപിയു കിടന്ന് ഉരുകുകയാണെന്നായിരുന്നും അദ്ദേഹം പറഞ്ഞു. ഫീച്ചര്‍ കൂടുതൽ കാര്യക്ഷമമാക്കി തരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആൾട്മാൻ പറഞ്ഞു. ഫ്രീ ഇമേജ് ക്രിയേഷനാണ് നിയന്ത്രണം വരിക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സബ്സ്ക്രിപ്ഷൻ എന്നിവയിൽ നിയന്ത്രണമില്ല. ഫ്രീയായ ദിവസം മൂന്ന് ചിത്രങ്ങളാണ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന്. എന്നാൽ എങ്ങനെയാകും ഇതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb