ഡബ്ലിൻ: സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ മലയാളി മെയിൽ നേഴ്സ് കുറ്റക്കാരാണെന്ന് തെളിഞ്ഞു. 37കാരനായ ലിജു ജോണിനെയാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പരാതിക്കാരിയും കോ കിൽഡെയറിലെ താമസക്കാരനായ പ്രതിയും ഒരേ കെയർ ഹോമിലെ ജീവനക്കാരാണ്. അനുവാദമില്ലാതെ കഴുത്തിൽ ചുംബിക്കുകയും മാസ്ക് നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നുമാണ് യുവതി നൽകിയ പരാതി. രോഗിക്കൊപ്പം കെയർ ഹോമിലെ റൂമിൽ ജോലിസമയത്താണ് യുവതിയ്ക്ക് നേരെ ലിജു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുറ്റം തെളിഞ്ഞതോടെ ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതി ഇയാളെ ആറ് മാസത്തേയ്ക്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
News Source: Irish Independent
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































